അയല്‍പക്കംകോതമംഗലം
നേര്യമംഗലം പാലത്തിൽ യുവാവിന്റെ ആത്മഹത്യ ഭീഷണി ;ഫയർഫോഴ്‌സ് എത്തി യുവാവിനെ താഴെ ഇറക്കി.

കോതമംഗലം:നേര്യമംഗലം പാലത്തിന് മുകളിൽ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യ ഭീഷണി. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. നേര്യമംഗലം അഞ്ചാംമൈൽ സ്വദേശിയായ രാജീവ് (28) നേര്യമംഗലം പാലത്തിന് മുകളിലുള്ള ആർച്ചിന് മുകളിലേക്കാണ് ആത്മഹത്യ ഭീഷണിയുമായി കയറിയത്.കൊച്ചി-ധനുഷ് കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്കുള്ള സഞ്ചാരികൾ ഉൾപ്പെടെ രംഗം കണ്ടുവെങ്കിലും ഇവർക്ക് സംഭവം മനസ്സിലായില്ല . പിന്നീട് അതിലെ വന്ന നാട്ടുകാർക്കാണ് ഇയാൾ പെരിയാറിലേക്ക് ചാടി ആത്മഹത്യ ചെയ്യുവനാണ് കയറിയതെന്ന് മനസിലായത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് കോതമംഗലത്തു നിന്നും ഫയർഫോഴ്‌സും,ഊന്നുകൽ പോലീസും സ്ഥലതെത്തി ഇയാളെ താഴെ ഇറക്കി കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മ മരിച്ചു എന്ന് പറഞ്ഞാണ് രാജീവ് ആത്മഹത്യക്ക് ശ്രമിച്ചത്

