നാട്ടിന്‍പുറം ലൈവ്പായിപ്ര
നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി റൂറൽ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ വെള്ളൂർക്കുന്നം എൻ എസ് എസ് ജംഗ്ഷനിലെ കെ.എൻ.എം ടവറിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ ആന്റ് പാലിയേറ്റീവ് കെയർ എക്യൂപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.എച്ച്. സിദ്ധിക്ക് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി. കെ. പ്രദീപ് സ്വാഗതം പറയും.