നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
നിർമ്മല കോളേജിൽ ഇന്ന് ഗാന്ധിയൻ ദർശനങ്ങളിൽ മാധ്യമ സെമിനാർ.

മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്‌ക്ലബ്ബും നിർമ്മല കോളേജും സംയുക്തമായി ചൊവ്വാഴ്ച ഗാന്ധിയൻ ദർശനങ്ങളും ബഹുജന മാധ്യമങ്ങളും എന്ന വിഷയത്തിൽ ഏകദിന മാധ്യമ സെമിനാർ നടത്തും. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും. പ്രിൻസിപ്പാൾ ഡോ.ജെയിംസ് മാത്യു അധ്യക്ഷനാവും. ഡോ. ഗാന്ധി എന്ന എഴുത്തുകാരൻ എന്ന വിഷയത്തിൽ ഡോ.എം.പി.മത്തായി ക്ലാസ്സെടുക്കും. ഉച്ചക്കു ശേഷം നടക്കുന്ന സംവാദം തോർച്ച മിനി മാസിക എഡിറ്റർ ബിജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ സംശയങ്ങൾക്ക് പാനലിലുള്ളവർ മറുപടി പറയും.