നിയമം ലംഘിച്ച് അമിത ലോഡുകളായി പോകുന്ന ടോറസുകള്‍ നാട്ടുകാര്‍ തടഞ്ഞു

മുവാറ്റുപുഴ ന്യൂസ് .ഇൻ
മൂവാറ്റുപുഴ : ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ടോറസുകള്‍ തടഞ്ഞു. നിയമം ലംഘിച്ച് അമിത ലോഡുകള്‍ കയറ്റിപ്പോകുന്ന ടോറസ്സുകള്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ആരക്കുഴ വില്ലേജ് ആഫീസിനു സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മുപ്പതിലേറെ ലോറികളാണ് റോഡില്‍ തടഞ്ഞിട്ടിരിക്കുന്നത്. പ്രദേശത്തെ റോഡുകള്‍ തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് ലോറികള്‍ തടത്തിരിക്കുന്നത്. വണ്ടിയുടെ ഭാരം കൂടാതെ 13 ടണ്‍ വരെയാണ് ഭാരം കയറ്റുന്നതിനു നിയമം അനുവദിക്കുന്നതെന്ന് ജനകീയ സമിതി നേതാക്കള്‍ പറയുന്നു.
എന്നാല്‍ 27-28 ടണ്‍ ഭാരമാണ് വന്‍കിട ടോറസ് ഉടമകള്‍ കയറ്റുന്നത്. ചെറുകിട ടോറസുള്‍ തടഞ്ഞ് നിയമം നടപ്പാക്കുകയും, ഡ്രൈവറുടെ ലൈസന്‍സ് ഉള്‍പ്പെടെ സസ്‌പെന്റ് ചെയ്യുകയും ചെയ്യുന്ന അധികൃതര്‍ വന്‍കിടക്കാരുടെ നിയമ ലംഘനം കണ്ടില്ലെന്നു നടിക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഒരു ടണ്‍ അധികലോഡിന് ഇരുപതിനായിരം രൂപയും, തുടര്‍ന്നുള്ള ഓരോ ലോഡിനും രണ്ടായിരം രൂപയും പിഴയടക്കാമെന്നിരിക്കെയാണ് ഇരട്ടി ലോഡുമായി ടോറസ്സുകള്‍ പായുന്നതെന്ന് സമിതി നേതാക്കളായ സാബു പൊതൂര്‍, ഐപ്പച്ചന്‍ തടിക്കാട്, ബൈജു തട്ടാര്‍കുന്നേല്‍, ബേബി കൊച്ചുപാലിയത്ത്, എന്നിവര്‍ പറഞ്ഞു
Sabu pothoornu nerathe pole paramada paisa kodukkunilla athu konda