നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

muvattupuzhanews.in

കൊച്ചി:നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്താന്‍ കെഎസ്യു ആഹ്വാനം ചെയ്തു. കേരള സര്‍വകലാശാലയിൽ മാര്‍ക്കുതട്ടിപ്പ് നടത്തിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എം എല്‍ എയ് ക്കും,സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനും നേരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപോയി . ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയില്‍ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘര്‍ഷത്തിലേക്ക് പോകരുതെന്നാണ്. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ എം എൽ എ ആവശ്യപ്പെട്ടു.സംഭവം പരിശോധിക്കാമെന്ന് മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന് ഉറപ്പുനല്‍കി. സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി

Leave a Reply

Back to top button
error: Content is protected !!