അയല്‍പക്കംകോലഞ്ചേരി
നാളത്തെ കെ എസ് ആർ ടി സി പണിമുടക്ക് മൂവാറ്റുപുഴയെ കാര്യമായി ബാധിച്ചേക്കില്ല.സർവീസുകൾ ഉണ്ടായിരിക്കും …

Muvattupuzhanews.in
മൂവാറ്റുപുഴ:ഡിപ്പോയിൽ നിന്നും നാളെ കെഎസ്ആർടിസി ബസ്സുകൾ ഉണ്ടായിരിക്കും എന്ന് അറിയിച്ചിരിക്കുന്നു. ഒരു വിഭാഗം ജീവനക്കാർ മാത്രമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സർവീസുകൾ മുടങ്ങാതിരിക്കാനായി സാധ്യമായ എല്ലാ ക്രമീകരണങ്ങളും നടപ്പിൽ വരുത്തും എന്നാണ് മേലധികാരികളിൽ നിന്നും ലഭിച്ച വിവരം.എന്നാലും ചില സർവീസുകളെ പണിമുടക്ക് ബാധിച്ചേക്കും.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് നാളെ പണിമുടക്ക് നടത്തുന്നത്.
