നാട്ടറിവ് ദിനാചരണവും പ്രദര്‍ശനവും നടത്തി.

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ.വി.എച്ച്.എസ്.എസിന്റെ ആഭിമുഖ്യത്തില്‍ ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് ഗവ.മോഡല്‍ വൊക്കേഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആബിമുഖ്യത്തില്‍ പുരാതന കാര്‍ഷീക ഉപകരണങ്ങളുടെയും, ഔഷധ സസ്യങ്ങളുടെയും പ്രദര്‍ശനം നടന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകനായ സെബി തോമസിനെ മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എന്‍.ശിവദാസ് പൊന്നാടയണിച്ച് ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.ഐ.ശാലിന് സ്വാഗതം പറഞ്ഞു. അധ്യാപകരായ രജിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മേബിള്‍ റോസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.