നാടിന് കൈത്താങ്ങായി മുളവൂർ ചാരിറ്റിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്

മുവാറ്റുപുഴ: മുളവൂരിന്റെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുമായി മുളവൂർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് അക്ഷരാർത്ഥത്തിൽ നാടിന് ആശ്വാസമായി..
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ പേർക്കും സൗജന്യമായി പരിശോധനകൾ നടത്തി രോഗമുള്ളവരെ കണ്ടെത്തുകയും ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.
ഒപ്പം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മുഴുവൻ പേർക്കും സൗജന്യ തുടർ ചികിത്സയും മുളവൂർ ചാരിറ്റി ഒരുക്കുന്നുണ്ട്..
പി.കെ.എം ഹോസ്പിറ്റൽ ചെറുവട്ടൂർ, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ, ലൈഫ് കെയർ ഹോസ്പിറ്റൽ മുളവൂർ, സബൈൻ ഹോസ്പിറ്റൽ & റിസേർച്ച് സെൻറർ എന്നീ ആശുപത്രികളുടെ സേവനങ്ങളാണ് ക്യാമ്പിൽ ഒരുക്കിയിരുന്നത്.
രാവിലെ 8 മണിക്ക് മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ആഡിറ്റോറിയത്തിൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് മലബാർ ക്യാൻസർ സെന്ററിലെ സർജിക്കൽ ഓങ്കോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോ. നിസാമുദ്ധീൻ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മുളവൂർ ചാരിറ്റി പ്രസിഡന്റ് കെ.എം.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സിദ്ധീഖ് സിംപിൾ സ്വാഗതം പറഞ്ഞു. മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇമാം എം.ബി അബ്ദുൽ ഖാദർ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സൈനബ കൊച്ചക്കോൻ സീനത്ത് അസീസ്, മുളവൂർ ചാരിറ്റിയുടെ കമ്മിറ്റി ഭാരവാഹികളായ നൗഫൽ കാരിക്കുഴി, സുനിൽ മറ്റനായിൽ, അൻസാർ കടങ്ങനാട്ട്, ഷെരീഫ് മരങ്ങാട്ട്, റഫീഖ് വാളൻ, അജാസ് സ്രാമ്പിക്കൽ, റാഫി അറയ്ക്കക്കുടി, ഷാനിഫ് കറുകപ്പിള്ളി, നസീബ് കളരിക്കൽ, ഷെമീർ നിരപ്പാറ, സാദിഖ് തുരുത്തേൽ എന്നിവർ സംസാരിച്ചു..
ക്യാമ്പിൽ മുളവൂരിലെ യുവ ഡോക്ടർമാരെ ആദരിച്ചു..