അയല്‍പക്കംകോതമംഗലം
നാളെ (നവംബർ 12ന്) മൂവാറ്റുപുഴ കോതമംഗലം,മുവാറ്റുപുഴ -കാളിയാർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്.

Muvattupuzhanews.in
മൂവാറ്റുപുഴ:-നാളെ വാറ്റുപുഴ കോതമംഗലം,മുവാറ്റുപുഴ -കാളിയാർ റൂട്ടിൽ സ്വകാര്യ ബസ്പണിമുടക്ക്.ബി എം എസ് തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴ വൺവേ മുതൽ മാർക്കറ്റ് വരെയുള്ള വൺവേ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക,കോതമംഗലം വിമലഗിരി മുതൽ തങ്കളം വരെയുള്ള റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും യാത്ര സ്വാതന്ത്ര്യം നിഷേധിക്കുന്ന രീതിയിൽ മൂവാറ്റുപുഴ മാർക്കറ്റ് റോഡിൽ രണ്ട് സൈഡിലും വാഹനങ്ങൾ നിർത്തി ലോഡ് ഇറക്കുന്നത് നിരോധിക്കുക(ഒരു വശം മാത്രം നിർത്തുക).ആശ്രമം-മാർക്കറ്റ് ബസ്സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
