നഗരത്തിൽ മലമ്പാമ്പ് ശല്യം രൂക്ഷം:ജനം ഭീതിയിൽ…

Muvattupuzhanews.in
മൂവാറ്റുപുഴ:നഗരത്തിൽ മലമ്പാമ്പിന്റെ ശല്യം രൂക്ഷം. മൂവാറ്റുപുഴ നഗരത്തിൽ മാത്രമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ചോളം മലമ്പാമ്പുകളെയാണ് കണ്ടെത്തിയത്.ഇന്നലെ രാത്രി 11 മണിയോടെ വൺവേ ജംഗ്ഷനു സമീപം ഫുട്പാത്തിൽ മലമ്പാമ്പിനെ പിടികൂടി.സമീപത്തെ വ്യാപാരിയാണ് ആദ്യം കണ്ടത്.തുടർന്ന് മറ്റുവ്യാപാരികളും നാട്ടുകാരും ചേർന്ന് പിടികൂടി.

കൂടാതെ അരമനപ്പടിയിൽ റോഡ് മുറിച്ചു കടക്കുന്ന മലമ്പാമ്പിന്റെ ചിത്രം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.പാമ്പ് റോഡ് മുറിച്ചുകടക്കുമ്പോൾ നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ ചിത്രമാണ് വൈറൽ.ദിവസേനെ സ്ത്രീകളും,കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന വഴിയാണ്.

രണ്ടാഴ്ചയ്ക്ക് മുമ്പ് ബി ഓ സി യിലെ സ്ഥാപനത്തിൽ നിന്നും മലമ്പാമ്പിനെ പിടികൂടിയിരുന്നു.ഇത് മുവാറ്റുപുഴന്യൂസ് റിപ്പോർട്ട് നൽകിയിരുന്നു.കഴിഞ്ഞ പ്രളയത്തിനു ശേഷമാണ് മുവാറ്റുപുഴ നഗരത്തിൽ മലമ്പാമ്പ് ശല്യം രൂക്ഷമായത് എന്ന് വ്യാപാരികൾ ആരോപിച്ചു.