നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന ; പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

muvattupuzhanews.in

മുവാറ്റുപുഴ : മുവാറ്റുപുഴ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകീയ ഭക്ഷണം പിടിച്ചെടുത്തത്.ആരോഗ്യ വിഭാഗം പരിശോധനയിൽ 6 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 3 ഹോട്ടലുകളിൽ നിന്നുമാണ് തീർത്തും ഉപയോഗശൂന്യമായ ഭക്ഷണ സാധനങ്ങൾ ലഭിച്ചത്. വാഴപ്പിള്ളിയിലെ അൽ റോമൻസിയ,ഐ ടി ആർ ജംഗ്ഷനിലെ ഹോട്ടൽ ഫുഡ് ബെയ്‌ൻ, ലത സ്റ്റാൻഡിന്റെ അടുത്തുള്ള പൈനായിൽ ബേക്കറി, എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങൾ കണ്ടെത്തിയത്.പഴകിയ എണ്ണ, ചിക്കൻ, ബീഫ്, നൂഡിൽസ്, ചപ്പാത്തി, പൊറോട്ട,ചോറ് എന്നിവയാണ് പിടിച്ചെടുകുകയുണ്ടായത്.

Leave a Reply

Back to top button
error: Content is protected !!