നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
നഗരം ഉറങ്ങിയപ്പോൾ നാടിനെ വൃത്തിയാക്കി മുവാറ്റുപുഴ ഗില്ലി ബോയ്സ്

മൂവാറ്റുപുഴ:കേരളത്തിലാകെ തരംഗം സൃഷ്ടിച്ച് ഇന്ന് റിലീസായ തമിഴ് ചിത്രം ബിഗിൾ തുടങ്ങുന്നതിനുമുമ്പ് മറ്റു സംഘടനകൾക്ക് മാതൃകയായി ഗില്ലി ബോയ്സ് നഗരം വൃത്തിയാക്കൽ ശ്രദ്ദേയമായി. വിജയ് ഫാൻസ് മൂവാറ്റുപുഴ യൂണിറ്റ് ഗില്ലി ബോയ്സ് എന്നാണ് നാമം ചെയ്യപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പിആർഒ ആർ അനിൽകുമാർ നഗരശുചീകരണത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. പുലർച്ചെ 2:30മുതൽ അഞ്ച് മണിവരെ 130 കവലമുതൽ-വെള്ളൂർകുന്നം വരെയുള്ള എല്ലാ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്ത ശേഷമാണ് ഗില്ലി ബോയ്സ് ആറരക്ക് നടത്തിയ ഫാൻസ് ഷോക്ക് കയറിയത്.ഏകദേശം നാല്പതോളം യുവാക്കളാണ് ശുചീകരണത്തിനായി എത്തിയത്.


