തൊടുപുഴ റൂട്ടിൽ കൂടുതൽ എസി ബസുകൾ വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ

തൊടുപുഴ : എറണാകുളം-തൊടുപുഴ റൂട്ടിൽ കൂടുതൽ എസിലോ ഫ്ലോർ ബസുകൾ വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. മുൻപ ലാഭകരമായി തൊടുപുഴ എറണാകുളം റൂട്ടിൽ ഓടിക്കൊണ്ടിരുന്ന വോള്‍വോ സർവീസ്, ചിൽ സർവീസ് ആയി മാറ്റിയപ്പോൾ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഗതാഗത മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ട്രിപ്പുകൾ മുടക്കുകയും സമയ കൃത്യത പാലിക്കാതെയും വോൾവോ ബസ്സുകൾ സർവിസ് നടത്തുന്നതിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് പാസ്സഞ്ചേഴ്‌സ് അസോസിയേഷൻ ഗതാഗത മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. അനുകൂലമായ നടപടിക്ക് ഉടൻ മുൻകൈ എടുക്കുമെന്ന് മന്ത്രി യാത്രക്കാർക്ക് ഉറപ്പ് നൽകി. കൊച്ചി മെട്രോ റെയിൽ വൈറ്റില വരെ നീട്ടിയ സാഹചര്യത്തിൽ ഏതാനും തൊടുപുഴ എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ വൈറ്റില നിന്നും ഓടുന്ന വിധത്തിൽ ക്രമീകരിക്കണം എന്നും പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.