അപകടം
തൃക്കളത്തൂരിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്.

മുവാറ്റുപുഴ:എം സി റോഡിൽ തൃക്കളത്തൂർ പള്ളിത്താഴത്ത് കാറും ലോറിയും കൂട്ടിയിടിച്ചു ഒരാൾക്ക് ഗുരുതരമായ പരിക്ക്. ഇന്ന് പുലർച്ചെ 3:30 യോടെ ആണ് അപകടമുണ്ടായത്. കോഴിക്കോട് ചേവാലയൂർ സ്വദേശി ആമിനാലയം വീട്ടിൽ ആദിം അബൂബക്കർ(18)-നാണ് ഗുരുതരമായി പരിക്കേറ്റത്.ആദിം തന്റെ സുഹൃത്തുക്കളായ ഷിനാസിനും ,സൽമാനും,നിയസിനുമൊപ്പം പന്തളത്തെ മറ്റൊരു സുഹൃത്തിനെ കണ്ട് മടങ്ങവേയായിരുന്നു അപകടം.ആദിമിന്റെ സുഹൃത്ത് ഷിനാസിന്റെ തലക്ക് പരിക്കുണ്ട്.കൂടെയുണ്ടായിരുന്ന സൽമാനും നിയസിനും ചെറിയ പരിക്കുകൾ ഉണ്ട്.പെരുമ്പാവൂർ ഭാഗത്തുനിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ടവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

