അപകടം
തിരുമാറാടിയിൽ കാർ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു 4 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം.

മൂവാറ്റുപുഴ : കൂത്താട്ടുകുളം പിറവം റോഡിൽ തിരുമാറാടി ഹൈസ്കൂൾ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. 4 പേർക്ക് പരിക്ക് .ഒരാളുടെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റ് ഇടിച്ചു തകർത്ത് ശേഷമാണ് വഴിയാത്രക്കാരെ ഇടിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേർക്കും പരുക്കേറ്റു. യാത്രക്കാരെ കാറിന്റെ അടിയിൽ നിന്നും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്.