ഡിബേറ്റ് ക്ലബ്ബിന്റെ ഉദ്‌ഘാടനവും മോഡൽ പാർലമെന്റും നടത്തി

രാമമംഗലം:സ്റ്റെല്ല മേരീസ് കോളേജിൽ, ഡിബേറ്റ് ക്ലബ്ബിന്റെ ഉദ്‌ഘാടനത്തോടനുബ ന്ധിച്ച്
ചിന്താ സാംസ്‌കാരിക വേദി ഗ്രന്ഥശാല ഉള്ളേലിക്കുന്നും കേന്ദ്രസർക്കാറിന്റെ യുവജന വിഭാഗം നെഹ്റു യുവകേന്ദ്രയും സംയുക്തമായി മോഡൽ സ്റ്റുഡന്റസ് പാർലമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു . കോളേജ് ഡയറക്ടർ അഡ്വ. അരുൺ പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. “ഇന്ത്യയിലെ പുത്തൻ സാമ്പത്തിക നയങ്ങളും തൊഴിൽ മേഖലയും ” എന്ന വിഷയത്തിൽ സാമ്പത്തിക വിദഗ്ദൻ ശ്രീ CB വേണുഗോപാൽ സംസാരിച്ചു. ഡിബേറ്റ് ക്ലബ്ബിന്റെ ഉദ്ഘാടനം ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ. സുരേഷ് കുമാർ, (DP World, Dubai) നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എബ്രാഹാം ഡാനിയൽ മുഖ്യ പ്രഭാഷണം നടത്തി, വാർഡ് മെമ്പർ ശോഭന ശിവരാജൻ, അക്കാദമിക് കോഡിനേറ്റർ ഫാ: സിജോ സ്കറിയ എന്നിവർ സംസാരിച്ചു.