ടോറസ് ലോറി കാറിൽ ഉരസ്സി . കാർ ഡ്രൈവർ ലോറിയുടെ താക്കോൽ ഊരിയെടുത്തു വീട്ടിൽപോയി.കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Muvattupuzhanews.in
മൂവാറ്റുപുഴ: ടോറസ് ലോറി കാറില്‍ ഉരസിയെന്ന് ആരോപിച്ച് ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് കാർ ഡ്രൈവറുടെ പ്രതിഷേധം.താക്കോലുമായി കടന്നുകളഞ്ഞ കാര്‍ ഉടമയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. എംസി റോഡിനു നടുവില്‍ ലോറി നിന്നുപോയതോടെ നഗരം രണ്ട് മണിക്കൂറോളം ഗതാഗതക്കുരുക്കിലായി.
സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പേഴയ്ക്കാപ്പിള്ളി വെള്ളിരിപ്പില്‍ മാഹിനെ പോലീസ് പിടികൂടി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംഗ്ഷനു സമീപമായിരുന്നു സംഭവം. ടോറസ് ലോറി കാറില്‍ ഉരസിയതിനെത്തുടര്‍ന്ന് പിന്നാലെ എത്തിയ മാഹിന്‍ ലോറിയെ മറികടന്ന് കാര്‍ കുറുകെ ഇടുകയും , തുടർന്ന് മാഹിനും ലോറി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ ലോറിയില്‍ കയറി താക്കോല്‍ ഊരിയെടുത്ത് മാഹിന്‍ കാറില്‍ കയറി വീട്ടിലേക്ക് പോവുകയും ചെയ്തു.
ലോറി മാറ്റാനാകാതെ നടുറോഡില്‍ കിടന്നതോടെ എം സി റോഡില്‍ കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു. സിഗ്നല്‍ ജംഗ്ഷനു സമീപമായിരുന്നതിനാല്‍ ദേശീയ പാതയിലും ഗതാഗതക്കുരുക്ക് രൂക്ഷമായി അനുഭവപെട്ടു . മറ്റൊരു താക്കോല്‍ കൊണ്ടുവന്ന് ഒന്നര മണിക്കൂറിനുശേഷമാണ് ലോറി റോഡില്‍നിന്ന് നീക്കിയത് . സ്ഥലത്തെത്തിയ പോലീസ് ലോറി ഡ്രൈവറില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാഹിനെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ ഗതാഗത തടസം സൃഷ്ടിച്ചതിനും ലോറി ഡ്രൈവറെ കൈയേറ്റം ചെയ്തതിനും പോലീസ് കേസെടുത്തിട്ടുണ്ട്.
