അപകടം
ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് കല്ലൂർക്കാട് ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് മരിച്ചു.

muvattupuzhanews.in

മഞ്ഞള്ളൂർ:ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് കല്ലൂർക്കാട് ഡി വൈ എഫ് ഐ മേഖലാ പ്രസിഡന്റ് മരിച്ചു.കല്ലൂർക്കാട് മറ്റപ്പിള്ളിയിൽ പൗലോസിന്റെ മകൻ ജിംസൺ (24)-ണ് മരിച്ചത്.ഇന്ന് രാവിലെ പത്തരയോടെ കല്ലൂർക്കാട് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം.ബൈക്ക് കുറുകെകടന്നപ്പോൾ എതിരെ വന്ന ടോറസ് ഇടിക്കുകയായിരുന്നു.ദേഹത്തുകൂടി ലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു.ഉടനെ കല്ലൂർക്കാട് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി ജിംസനെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമാർട്ടത്തിനു ശേഷം സംസ്കാരം നാളെ 11മണിക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് കത്തോലിക്കാ പള്ളിയിൽ .അമ്മ:-റോസിലി.സഹോദരി:-ജിൻസി


Cctv cam nokku.. bike oodicha aalude careless aanu kaaranam