ജോലിക്കിടെ ഇടമലയാർ പവർഹൗസിലെ ജീവനക്കാരൻ മരണമടഞ്ഞു.

ഇടമലയാർ: ജോലിക്കിടെ ഇടമലയാർ പവർഹൗസിലെ ജീവനക്കാരൻ മരണമടഞ്ഞു.രാവിലെ ഒൻപത് മണിക്കാണ്സംഭവം.മൂവാറ്റുപുഴ കടാതി പുളിയന്മല ചാലിൽ പുത്തൻപുര വിവേക് (34 )-ണ് മരിച്ചത്.പവർഹൗസിലെ മറ്റ് ജീവനക്കാരോട് ഒപ്പം ജോലി ചെയ്യുകയായിരുന്നു വിവേക്.പെട്ടെന്ന്ഷോക്ക് ഏറ്റതുപോലെ
അനുഭവപ്പെട്ടു. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരണമടഞ്ഞിരുന്നു. ഷോക്കേറ്റ്മരിച്ചതാണോ,ഹൃദയസ്തംഭനമാണോ മരണകാരണമെന്ന് സംശയം
ഉള്ളതുകൊണ്ട് മൃതദേഹം മൂവാറ്റുപുഴ
ജനറൽ ആശുപത്രി മോർച്ചറിയിലേക്ക്
മാറ്റി. രാവിലെ പോലീസ് സർജൻ
പോസ്റ്റ്മോർട്ടം നടത്തും. ഭാര്യ : പ്രഭലത
(പുതുവൈപ്പ് തക്കളപ്പറമ്പ് കുടുംബാംഗം.)
മക്കൾ: ഇഷാൻ (5), തേജസ് (2) വയസ്സ് .
സംസ്കാരം നാളെ 2 ന് നഗരസഭാശ്മശാനത്തിൽ.

Leave a Reply

Back to top button
error: Content is protected !!