ജോധ്പൂരിൽ ഉണ്ടായ വാഹന അപകടത്തിൽ കക്കാട് സ്വദേശിയായ സൈനികൻ മരണപെട്ടു.

പിറവം: ജോധ്പൂരിൽ ഉണ്ടായ വാഹന അപകടത്തിൽ സൈനികനായ കക്കാട് സ്വദേശി ബിനോയ്‌ മരണപെട്ടു. പിറവം കക്കാട് ,കൈപ്പട്ടൂർ വീട്ടിൽ ബിനോയ് എബ്രഹാം ആണ് മരണപ്പെട്ടത് .ഇന്ന് 16/11/2019 രാവിലെയായിരുന്നു അപകടം .സൈനിക വാഹനവും രാജസ്ഥാനിലെ ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു . 50 ബിഎൻ ബിഎസ്എഫിലെ സൈനികൻ ആയിരുന്നു ബിനോയ് അബ്രഹാം. തലയ്ക്ക് പരിക്കേറ്റ സൈനികരെ ജോധ്പൂരിലേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ആശുപത്രിയിൽ വച്ചാണ് മരണപെട്ടത് എന്നാണ് വിവരം.രാവിലെ 06.30-നാണ് അപകടം നടന്നത് എന്നാണ് റിപ്പോർട്ട്.

Leave a Reply

Back to top button
error: Content is protected !!