ജൈവമത്സ്യക്കൃഷി വിളവെടുപ്പ് നടത്തി

മഞ്ഞള്ളൂർ : ജൈവമത്സ്യക്കൃഷി വിളവെടുപ്പു നടത്തി. ആവോലി-വള്ളിക്കടയില് സംസ്ഥാന ഫീഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏറത്ത് ഫിഷ് ഫാമിലെ ജൈവ മല്സ്യകൃഷിയാണ് വിളവെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡോളി കുര്യാക്കോസ് ഉദ്ഘാടവുംആദ്യ വില്പനയും നിര്‍വഹിച്ചു. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ ഷിബു ജോസ് പരീക്കല്‍, ഷിമ്മി തോംസണ്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. മാജ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റിട്ട.കോളജ് അധ്യാപകന് വിന്‍സന്റ് ഏറത്താണ് 5000 മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ച് വിളവെടുപ്പിനു പാകമാക്കിയത്.
