ജെ സി ബി(ഹിറ്റാച്ചി) കയറ്റിയ ലോറി വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് മറിഞ്ഞു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

മൂവാറ്റുപുഴ:ജെ സി ബി (ഹിറ്റാച്ചി)കയറ്റി പോയ ലോറി വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വീണ് മറിഞ്ഞു.ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.മൂവാറ്റുപുഴ ലതാ പാലത്തിനു സമീപം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പഴയ ഫയർ സ്റ്റേഷൻ കെട്ടിടം പൊളിക്കാനെത്തിയ ജെസിബി(ഹിറ്റാച്ചി) ലോറിയിൽ തിരികെ കൊണ്ടു പോകുമ്പോഴായിരുന്നു അപകടം.ഫയർ സ്റ്റേഷൻ കെട്ടിടത്തിൽ നിന്നും കാവുംപടി റോഡിലേക്ക് പ്രവേശിക്കുന്ന വഴിയിൽ വാട്ടർ അതോറിറ്റി പൈപ്പ് ഇടുന്നതിനു കുഴിച്ച കുഴിയിൽ വീണായിരുന്നു അപകടം സംഭവിച്ചത്.ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ വഴിയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ മതിൽക്കെട്ടുകൾ തകർന്നു.ലോറി കുഴിയിൽ വീണതോടെ ജെസിബി സമീപത്തെ മതിലിലേക്ക് മറിഞ്ഞു മതിലിനും, ജെസിബിക്കും തകരാറുകൾ സംഭവിക്കുകയും ചെയ്തു.ലോറിയുടെ ഡ്രൈവർക്ക് നിസ്സാര പരിക്കുന്നുണ്ട്.തുടർന്ന് ക്രയിൻ ഉപയോഗിച്ചാണ് ജെസിബിയും ലോറിയും ഉയർത്തിയത്.

