ജില്ലാ സോഡ സോഫ്റ്റ് ഡ്രിംങ്ക്‌സ് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ ഓഫീസ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

മൂവാറ്റുപുഴ: എറണാകുളം ജില്ലയില്‍ സോഡനിര്‍മ്മാതാക്കളുടെ സ്വതന്ത്ര സംഘടന നിലവില്‍ വന്നു. സോഡ സോഫ്റ്റ് ഡ്രിംങ്ക്‌സ് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. സോഡ സോഫ്റ്റ് ഡ്രിംങ്ക്‌സ് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് നിഷാദ് കുഞ്ചാട്ട്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ആര്‍.ലോഹിദാക്ഷന്‍ പിറവം മുഖ്യപ്രഭാഷണം നടത്തി. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ വൈസ്പ്രസിഡന്റ് അലി കാലടി, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം രാജന്‍ കോലഞ്ചേരി, സോഡ സോഫ്റ്റ് ഡ്രിംങ്ക്‌സ് പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ അംഗങ്ങളായ ഷിജു പെരുമ്പാവൂര്‍, കബീര്‍ വളയംചിറങ്ങര, ഫൈസല്‍ പട്ടിമറ്റം, രമേഷ് അങ്കമാലി എന്നിവര്‍ സംസാരിച്ചു.അസോസിയേഷന്‍ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എന്‍.കെ.രാജേഷ് സ്വാഗതവും, ജില്ലാ ട്രഷറര്‍ ഹനീഫ കോതമംഗലം നന്ദിയും പറഞ്ഞു.