ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച കൗൺസിൽ ഹാൾ ഉദ്ഘാടനം നടത്തി.

കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ്, അംഗങ്ങളായ ആശാ സനിൽ, സി.കെ.അയ്യപ്പൻ കുട്ടി, ജോർജ് ഇടപ്പരത്തി, കെ.എൻ.സുഗതൻ, കെ.എം. പരീത്, സൗമ്യ ശശി, റസിയ റഹ്മത്ത്, ജാൻസി ജോർജ്, ജോളിബേബി, സോന,ഹിമ ഹരീഷ്, അനിത ടി.വി, ബേസിൽ പോൾ, എൻ.അരുൺ, അയ്യമ്പിള്ളി ഭാസ്കരൻ, അഡ്വ. കെ.വൈ ടോമി, പി.എസ്.ഷൈല, റോസ് മേരി തുടങ്ങിയവർ സംബന്ധിച്ചു. 30 ലക്ഷം രൂപ ചെലവഴിച്ച് സിഡ്കോയുടെ മേൽനോട്ടത്തിലാണ് കൗൺസിൽ ഹാൾ നവീകരിച്ചത്.

Leave a Reply

Back to top button
error: Content is protected !!