ജില്ലാ ക്ഷീരസംഗമം മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: വൈവിദ്യമാര്‍ന്ന പരിപാടികളോടെ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ജില്ലാ ക്ഷീര സംഗമം മൂവാറ്റുപുഴയില്‍. ക്ഷീര വികസന വകുപ്പിന്റെയും, ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 3000-ത്തോളം ക്ഷീര കര്‍ഷകര്‍ പങ്കെടുക്കും. മേളയുടെ വിജയത്തിനായി ചേര്‍ന്ന യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷയായി. മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് ചെയര്‍മാനായി സ്വാഗതസംഘം രൂപീകരിച്ചു. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ്, കല്ലൂര്‍ക്കാട് ക്ഷീരസംഘം പ്രസിഡന്റ് ഷാജി ജോസഫ്, മില്‍മ മുന്‍ചെയര്‍മാന്‍ ടി.പി.മര്‍ക്കോസ്, മേക്കാലടി ക്ഷീരസംഘം പ്രസിഡന്റ് ടി.പി.ജോര്‍ജ്, ആപ്‌കോസ് പ്രസിഡന്റ് എബ്രഹാം, സെക്രട്ടറി പയസ് മതേയ്ക്കല്‍, ഷാജി കുടിയിരിപ്പില്‍, ടോയിസ്.കെ.ജോര്‍ജ്, മോനുദാസ് എന്നിവര്‍ പ്രസംഗിച്ചു. ഈ മാസം 19 മുതല്‍ 21 വരെ കല്ലൂര്‍ക്കാടും, മൂവാറ്റുപുഴ ടൗണ്‍ ഹാളിലുമായിട്ടാണ് സംഗമം നടക്കുന്നത്. കന്നുകാലി പ്രദര്‍ശനം, ഡയറി എക്‌സിബിഷന്‍, ശില്‍പ്പശാല, സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍ എന്നിവ സംഗമത്തോടനുബന്ധിച്ച് നടക്കും.