അയല്‍പക്കംകോലഞ്ചേരി
ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജോലി ഒഴിവുകൾ

കാക്കനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് സെയിൽസ് സപ്പോർട്ട് അസിസ്റ്റൻറ്, ഡയറക്ട് സെയിൽസ് അസോസിയേറ്റ്സ്, ഡവലപ്മെന്റ് മാനേജർ, പ്രോസസ് അസോസിയേറ്റ്സ്, ഡെലിവറി എക്സിക്യൂട്ടീവ്, ബിസിനസ് ഡവലപ്മെൻറ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഈ മാസം 21 ന് നടക്കുന്ന അഭിമുഖത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ, ബി.ടെക് കോഴ്സുകൾ പാസായവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ അന്നേ ദിവസം രാവിലെ 10 ന് ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തെണം.
ഫോൺ: 0484-2422452, 2427494