നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
ജനകീയ കലാസാംസ്കാരിക വേദി ജ്വാലയുടെ മിനി ഓഡിറ്റോറിയം ഉദ്ഘാടനം നടത്തി.

വാഴക്കുളം: ജനകീയ കലാസാംസ്കാരിക വേദി ജ്വാലയുടെ മിനി ഓഡിറ്റോറിയം ഉദ്ഘാടനം നടത്തി. സംവിധായകൻ അരുൺ ബോസ്, തിരക്കഥാകൃത്ത് മൃദുൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ജ്വാല പ്രസിഡൻറ് ജോണി മെതിപ്പാറ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
മഞ്ഞള്ളൂർ പഞ്ചായത്തംഗം ജോസ് പെരുമ്പിള്ളിക്കുന്നേൽ, പ്രോഗ്രാം കൺവീനർ ഒ.എം.ജോർജ്, സെക്രട്ടറി ജയിംസ് ജോർജ് എന്നിവർ പ്രസംഗിച്ചു. സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡു നൽകി ആദരിച്ച ഐ.ടി.ജോസഫിനേയും മീനാരാജ് പള്ളുരുത്തിയേയും യോഗത്തിൽ ആദരിച്ചു.
ലോക നാടകവേദിയുടെ മത്തായിയുടെ മരണം, സൂക്ഷിക്കുക പരിധിക്ക് പുറത്തു പോകരുത് എന്നീ നാടകങ്ങളും നടത്തി. ചലച്ചിത്ര നാടക അഭിനേതാവ് ജോയി കൊടക്കത്താനം നാടക ചർച്ചക്ക് നേതൃത്വം നൽകി. കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ വാഴക്കുളം മേഖല അവതരിപ്പിച്ച സംഗീത പരിപാടിയും തുടർന്നു നടത്തി.