ചെത്ത് തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ അനുവദിക്കണം

Muvattupuzhanews.in
മൂവാറ്റുപുഴ: ചെത്ത് തൊഴിലാളികള്‍ക്ക് അടിയന്തിര ചികിത്സാ സഹായം ലഭ്യമാകുവാന്‍ ഇ.എസ്.ഐ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മൂവാറ്റുപുഴ താലൂക്ക് ചെത്ത്-മദ്യ തൊഴിലാളി യൂണിയന്‍ എ.ഐ.റ്റി.യു.സി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.ആര്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.കെ.സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍എം.എല്‍.എ ബാബുപോള്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, എ.ഐ.റ്റി.യു.സി.സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ.എ.നവാസ്, എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി കെ.എ.സനീര്‍, ബാലകൃഷ്ണന്‍, എ.എം.മധു, പി.റ്റി.ഡേവിഡ്, കെ.കെ.രാജന്‍, കെ.ജെ.മനോജ്, ഷിജു തോമസ്, ശിവാഗോ തോമസ്, ബിനില്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇ.എ.കുമാരന്‍(പ്രസിഡന്റ്) എല്‍ദോ എബ്രഹാം എം.എല്‍.എ(വര്‍ക്കിംഗ് പ്രസിഡന്റ്) ഇ.കെ.സുരേഷ്(ജനറല്‍ സെക്രട്ടറി) എ.എം.മധു, കെ.കെ.രാജന്‍(വൈസ് പ്രസിഡന്റ്) ബാലകൃഷ്ണന്‍, കെ.ജെ.മനോജ്(ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രം- മൂവാറ്റുപുഴ താലൂക്ക് ചെത്ത്-മദ്യ തൊഴിലാളി യൂണിയന്‍ എ.ഐ.റ്റി.യു.സി സമ്മേളനം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു…….