ചാലിക്കടവ് പാലത്തിനു സമീപം ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

മുവാറ്റുപുഴ ന്യൂസ്‌ .ഇൻ

മുവാറ്റുപുഴ:വാളകം കുന്നക്കാൽ പാറക്കൽ വീട്ടിൽ പി എൻ സജീവ് (51)മരിച്ചത്. ബുധനാഴ്ച്ച രാവിലെ 11ന് ചാലിക്കടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്. സജീവ് സഞ്ചരിച്ചിരുന്ന ബൈക്ക്, അതേ ദിശയിൽ നിന്നു തന്നെ വന്ന ടിപ്പർ ലോറി മറികടക്കുന്നതിനിടെ ലോറി ബൈക്കിൽ ഇടിക്കുകയും സജീവ് മറിഞ്ഞു വീഴുകയുമായിരുന്നു .അപകടത്തിൽ ടിപ്പറിന് അടിയിൽപ്പെട്ട സജീവനെ ക്രെയിൻ ഉപയോഗിച്ച് ടിപ്പർ പൊക്കിയ ശേഷമാണ് നാട്ടുകാരും മുവാറ്റുപുഴ ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്തത്. വയറിന് ഗുരുതരമായി പരിക്കേറ്റ സജീവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധയാണ് ഭാര്യ, മക്കൾ ആർച്ച, അർച്ചന,അപർണ മൂവരും വിദ്യാർഥികളാണ്. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞു 3മണിക്ക് വീട്ടുവളപ്പിൽ നടക്കും

Leave a Reply

Back to top button
error: Content is protected !!