അയല്‍പക്കംകോതമംഗലം
ചരിത്രമായി രണ്ടാം കൂനൻകുരിശ് സത്യം: കനത്ത മഴയെപ്പോലും വകവെക്കാതെ പ്രതിഷേധവുമായി ജനസാഗരങ്ങൾ.

Muvattupuzhanews.in
കോതമംഗലം: ചെറിയപള്ളി തർക്കവുമായി ബന്ധപ്പെട്ട് യാക്കോബായ സഭയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന രണ്ടാം കൂനൻകുരിശ് സത്യത്തിനായി നാനാഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ അണിനിരന്നു.
കോതമംഗലം ചെറിയപള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യെൽദോബാവ കാലംചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽകുരിശിൽ ആലത്തുകെട്ടി വിശ്വാസികൾ പ്രതിജ്ഞ ചെയ്തു.
കനത്ത മഴയെ വകവെക്കാതെ സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന വിശ്വാസികൾ പള്ളിപരിസരം മുതൽ കിലോമീറ്ററുകളോളം അണിനിരന്ന കാഴ്ച്ച ഏറെ ശ്രദ്ധേയമായി.
മെത്രാപ്പോലീത്തമാരായ ഏലിയാസ് മോർ അത്തനാസിയോസ്, ഐസക്ക് മോർ ഒസ്‌താത്തിയോസ്, മാത്യുസ് മോർ അപ്രേം, ഗീവർഗ്ഗീസ് മോർ ബർണബാസ്, ഏലിയാസ് മോർ യൂലിയോസ്, പൗലോസ് മോർ ഐറിനേയിസ്, തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ കടപ്പാട്:സാഗര വെഡിങ്

