ഗ്യാസ് സിലിണ്ടര്‍ ദുരന്തം; ഭര്‍ത്താവും പിതാവും നഷ്ടപ്പെട്ട യുവതിയ്ക്ക് ശ്രീമൂലം ക്ലബ്ബിന്റെ കൈതാങ്ങ്.

മൂവാറ്റുപുഴ:ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭര്‍ത്താവും, പിതാവും നഷ്ടപ്പെട്ട യുവതിയ്ക്ക് സ്‌നേഹ വീടൊരുക്കി മൂവാറ്റുപുഴ ശ്രീമൂലം യൂണിയന്‍ ക്ലബ്ബ്. ആയവന ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ അനീഷ തങ്കച്ചന്‍ എന്ന വീട്ടമ്മയ്ക്കാണ് 15-ലക്ഷത്തോളം രൂപ ചെലവഴിച്ച് ശ്രീമൂലം ക്ലബ്ബ് വീട് നിര്‍മിച്ച് നല്‍കിയത്. അനീഷ പൂര്‍ണ്ണ ഗര്‍ഭണിയായിരിക്കെ ഒരു വര്‍ഷം മുമ്പാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഇവര്‍ താമസിച്ചിരുന്ന കുടുംബ വീട്ടില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന വിതാവും ഭര്‍ത്താവും ദുരന്തത്തില്‍ മരണപ്പെട്ടു. ഇതോടെ ഇവര്‍ തീര്‍ത്തും നിസഹായരായി. ഇതോടെ ഈ കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ ക്ലബ്ബ് അംഗം കൂടിയായ കാക്കനാട്ട് ജിബി ജോസ് മുന്നോട്ട് വരികയായിരുന്നു. ജിബിയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം ഈ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വീട് നിര്‍മ്മാണത്തെ കുറിച്ച് സഹപ്രവര്‍ത്തകരുമായി കൂടിയാലോജിച്ച്  രണ്ടാമതൊന്ന് ആലോചിക്കാതെ 130 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള സ്രീമൂലം യൂണിയന്‍ ക്ലബ്ബ് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചു. ഇതിനിടെ സ്ഥലം അനീഷയുടെ പേരില്‍ ആധാരം ചെയ്ത് നല്‍കി. 2018 മാര്‍ച്ചില്‍ വീട് നിര്‍മ്മാണത്തിന് ശിലയിട്ടു. തുടര്‍ന്ന് 900 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മനോഹരമായ കോണ്‍ഗ്രീറ്റ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ഇതിന് മാത്രമായി 10-ലക്ഷത്തോളം രൂപ ചിലവഴിച്ചു. വൈദ്യുതി, വെള്ളം, കണക്ഷനുകളും ലഭ്യമാക്കി. പിന്നാലെ അംഗങ്ങള്‍ ഓരോരുത്തരും സഹായ ഹസ്തവുമായി മുന്നോട്ട് വരികയായിരുന്നു. ഇതോടെ ഒരു കുടുംബത്തിനാവശ്യമായ ഭര്‍ണീച്ചറുകള്‍ പാത്രങ്ങള്‍, ഗ്രഹോപകരണങ്ങള്‍, കട്ടില്‍ ബഡ്ഡ്, ഫാന്‍ തുടങ്ങി എല്ലാം ലഭ്യമാക്കി ഈ കുടുംബത്തിന് ഇനി താമസമാരംഭിക്കുക മാത്രമാണ് ചെയ്യാനുള്ളത്. ശ്രീമൂലം ക്ലബ്ബിന്റെ സ്വന്തം ഫണ്ടാണ് എല്ലാറ്റിനും വിനിയോഗിച്ചത് എന്നതും ശ്രദ്ദേയമാണ്. ഒട്ടേറെ ജിവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സ്രീമൂലം യൂണിയന്‍ ക്ലബ്ബ് ഏറെ സന്തോഷത്തോടെയാണ് ഉറ്റവര്‍ നഷ്ടപ്പെട്ട നിര്‍ദ്ധന കുടുംബത്തിന് വീടൊരുക്കാന്‍ മുന്നോട്ട് വന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വിവിധ കോളനികളുടെ നവീകരണം, ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തം വൃദ്ധ സദനത്തിന് സഹായം നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണംതുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് വരുന്നതായും പ്രസിഡന്റ് സജീവ് മാത്യുവും, സെക്രട്ടറി എ.ജയറാം എന്നിവര്‍ പറഞ്ഞു. 
                 

 സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം ഇന്ന്(വെള്ളി) വൈകിട്ട് നാലിന് ആയവന സേക്രട്ട് ഹാര്‍ട്ട് പാരിശ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്,മുന്‍എം.എല്‍.എ ജോണി നെല്ലൂര്‍, ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.അജീഷ്, ആര്‍.ഡി.ഒ എം.ടി.അനില്‍കുമാര്‍, ഡി.വൈ.എസ്.പി കെ.അനില്‍കുമാര്‍, ശ്രീമൂലം യൂണിയന്‍ ക്ലബ്ബ് പ്രസിഡന്റ് സജീവ് മാത്യു, വൈസ്പ്രസിഡന്റ് തോമസ് പാറയ്ക്കല്‍, സെക്രട്ടറി എ.ജയറാം, ട്രഷറാര്‍ ജോസ് വര്‍ക്കി ജോയിന്റ് സെക്രട്ടറി മാത്യൂ പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ക്ലബ്ബ് അംഗങ്ങളായ അഡ്വ.ഒ.വി.അനീഷ്, ഒ.പി.ബേബി, ബിനു.കെ.ചെറിയാന്‍, ജോര്‍ജ്.ജെ.തോട്ടം, കൃഷ്ണ മൂര്‍ത്തി എസ്, സ്മിത്ത് വര്‍ഗീസ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!