ഗുരുശ്രേഷ്ഠ പുരസ്കാരം അനൂപ് ജോണിന്.

പിറവം : ജി എച്ച് എസ് എസ് നാമക്കുഴി 1999-2000 ഈ കാലഘട്ടത്തിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ മാധുര്യം ഏർപ്പെടുത്തിയ ഗുരുശ്രേഷ്ഠ പുരസ്കാരം പിറവം രാമമംഗലം ഗവൺമെന്റ് ഹൈസ്കൂളിലെ സാമൂഹികശാസ്ത്രം അധ്യാപകൻ അനൂപ് ജോണിന്.15000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. നാമക്കുഴി സ്കൂളിലെ മൺമറഞ്ഞുപോയ അധ്യാപകരുടെയും സഹപാഠികളുടെയും ഓർമ്മയ്ക്കായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച അധ്യാപകനായാണ് പുരസ്കാരം എർപെടുത്തിയത്. ഈ മാസം 14 ന് നാമക്കുഴി സ്കൂളിൽ നടക്കുന്ന പൂർവവിദ്യാർഥി കുടുംബ സംഗമത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.. രാമമംഗലം ചക്രവേലിൽ സി. സി. ജോണിന്റെയും സൂസൻ ജോണിന്റെയും മകനാണ്. ഭാര്യ മായ, മകൻ എഫ്രോൺ അനൂപ്.