രാഷ്ട്രീയം
ഗാന്ധിജയന്തി ദിനത്തിൽ നല്ല സന്ദേശവുമായി ടീം വെൽഫെയറും, വെൽഫെയർ പാർട്ടി മുവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റിയും.

മുവാറ്റുപുഴ : ഗാന്ധിജയന്തി ദിനത്തിൽ നല്ല സന്ദേശവുമായി ടീം വെൽഫെയറും,
വെൽഫെയർ പാർട്ടി മുവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റിയും.
ഭരണ പ്രതിപക്ഷത്തെ മഹാന്മാരും,മഹതികളും അംഗങ്ങളായ മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ 4,5,8 വാർഡുകൾ ഉൾകൊള്ളുന്ന ആദ്യകാല റോഡായ ആസാദ് റോഡിന്റെ നിലവിലെ അവസ്ഥ ദയനീയമാണെന്നു പ്രതികരിച്ചു . ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ
ടീം വെൽഫെയറും,
വെൽഫെയർ പാർട്ടി മുവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റിയും,
പ്രദേശവാസികളും സംയുക്തമായി ആസാദ് റോഡിലെ കുഴികൾ അടച്ചു.
പരിപാടിയുടെ ഉൽഘാടനം ജില്ലാ സമിതി അംഗം നസീർ അലിയാർ നിർവഹിച്ചു,
മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ സലാം ആദ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് യൂനസ്,സെക്രട്ടറി നജീബ്
സജ്ജാദ്,കരീം,അൻവർ,സുധീർ തുടങ്ങിയവർ സംബന്ധിച്ചു.


