കല്ലൂര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം നാളെ ആരംഭിക്കും

മഞ്ഞള്ളൂർ: കല്ലൂര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം കദളിക്കാട് വിമലമാതാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാളെ തുടങ്ങും.രാവിലെ 9.15ന് സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഡോ. ഗ്രേയ്സ് കൊച്ചുപാലിയത്തില്‍ പതാക ഉയര്‍ത്തും.അഞ്ചിനു രാവിലെ 10 മണിക്ക് ഡീന്‍ കുര്യാക്കോസ് എം പി കലോത്സവം ഉദ്ഘാടനം നിർവഹിക്കും.മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ജെ.ജോര്‍ജ് അധ്യക്ഷത വഹിക്കും.
ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ജോസി ജോളി മുഖ്യപ്രഭാഷണവും,കദ ളിക്കാട് വിമലമാതാ പള്ളി വികാരി ഫാ. ജോയി അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.സി. മനു, പഞ്ചായത്തു പ്രസിഡന്റുമാരായ ജോര്‍ഡി വര്‍ഗീസ്, റെബി ജോസ്, ഷീന സണ്ണി, മഞ്ഞള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജശ്രീ അനില്‍, റൂബി തോമസ്, ഇ. പത്മകുമാരി, കെ.എസ്. റഷീദ, സണ്ണി മാത്യു, ഇ.കെ. സുരേഷ്, മീനു രാജേഷ്, ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ അനിറ്റ് കൊച്ചുപുരയ്ക്കല്‍ തുടങ്ങിവര്‍ പ്രസംഗിക്കും. ആറാംതീയതി വൈകുന്നേരം നാല് മണിക്ക് സമാപന സമ്മേളനം എല്‍ദോ ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഡോളി കുര്യാക്കോസ് അധ്യക്ഷത വഹിക്കും.
