നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
കർമ നിരതരായി മെഡിക്കൽ സംഘം

മൂവാറ്റുപുഴ: പ്രളയ ഭൂമിയിൽ കർമ നിരതരായി ആരോഗ്യ വകുപ്പ്. മൂവാറ്റുപുഴ ജനറലാശുപത്രി സൂപ്രണ്ട് ഡോ: ആശ വിജയൻ, കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിലെ ഡോ: സുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ മെഡിക്കൽ സംഘമാണ് പ്രളയ ബാധിത മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സജീവ പ്രവർത്തനം നടത്തിയത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ശുചിത്വം ഉറപ്പാക്കിയ സംഘം ക്യാമ്പുകളിൽ രോഗികളെ പരിശോധിച്ച് മരുന്നുകളും നൽകി. വരും ദിവസങ്ങളിലും പ്രവർത്തനം തുടരും. ഒത് സാഹചര്യത്തേയും നേരിടാനായി മുവാറ്റുപുഴ ജനറലാശുപത്രിയിലെ അത്യാഹിത വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയ കാലത്തും മൂവാറ്റുപുഴ ജനറലാശുപത്രിയിലെ ജീവനക്കാരുടെ സേവനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.