നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
ക്ഷീര കര്‍ഷകര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി.

മൂവാറ്റുപുഴ: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന അനിമല്‍ വെല്‍ഫെയര്‍ ബോധവല്‍ക്കരണ സെമിനാറിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിലെ ക്ഷീര കര്‍ഷകര്‍ക്കായി മൂവാറ്റുപുഴ വെറ്റിനറി പോളിക്ലിനിക്കില്‍ നടന്ന സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമാമത്ത് സലീം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ജിനു ആന്റണി, പി.വൈ.നൂറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ഷമീം അബൂബക്കര്‍ സ്വാഗതവും, വെറ്ററിനറി സര്‍ജന്‍ ഡോ. പി.കൃഷ്ണദാസ് നന്ദിയും പറഞ്ഞു. തൃക്കളത്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.ലീന പോള്‍ സെമിനാറിന് നേതൃത്വം നല്‍കി.