ക്യാപ്റ്റൻ സി.യു ഏലിയാസ് രക്ത സാക്ഷി അനുസ്മരണം

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈസ്റ്റ് മാറാടി ചാക്കശേരിൽ പരേതനായ ഉലഹന്നാന്റെയും ഏലിയാമ്മയുടെയും മകൻ ക്ലാപ്റ്റൻ സി.യു ഏലിയാസ് രക്തസാക്ഷി ദിനവും അനുസ്മരണവും സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.

1992 ൽ കാശ്മീരിൽ ഇറങ്ങിയ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 24 വയസുള്ള ക്യാപ്റ്റൻ സി.യു ഏലിയാസ് വെടിയേറ്റ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായി. സി. യു അവിരാച്ചൻ ഏക സഹോദരനും ലീല, ലിസി എന്നീ രണ്ട് സഹോദരിമാരുമുണ്ട്.

സ്കൂളിൽ നടന്ന അനുസ്മരണയോഗം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.യു ബേബി, തൃശൂർ 162 ആം ബറ്റാലിയനിലെ ബി.എസ്.ഫ് ഉദ്യോഗസ്ഥരായ മുരളീധരൻ, മനോജൻ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ പി.ടി., സ്കൂൾ പ്രിൻസിപ്പാൾ റോണി മാത്യു, എം.എൻ മുരളി, സ്കൂൾ വികസന സമിതി ചെയർമാൻ റ്റി.വി അവിരാച്ചൻ, സീനിയർ അസിസ്റ്റന്റ് ശോഭന എം എം, മദർ പി.റ്റി.എ പ്രസിഡന്റ് സിനിജ സനൽ, സി.യു അവിരാച്ചൻ, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, റ്റി.കെ രാമൻ, വിജയൻ, ഷീബ എം.ഐ, അരുൺ കുമാർ, ബാബു പി. യു തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

ഫോട്ടോ കാപ്ഷൻ

കാശ്മീരിൽ വച്ചുണ്ടായ ഭീകരാക്രമണത്തിൽ ധീരമൃത്യു വരിച്ച ഈസ്റ്റ് മാറാടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ക്യാപ്റ്റൻ സി.യു ഏലിയാസ് ചാക്കശേരിലിന്റെ രക്തസാക്ഷി ദിനവും അനുസ്മരണവും മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ ഉത്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!