“കോൺഷ്യസ് സെഡേഷൻ ഇൻ പീഡിയാട്രിക് ടെന്റിസ്ട്രി” എന്ന നൂതന ചികിത്സാരീതിയെ പരിചയപ്പെടുത്തി അന്നൂർ ഡെന്റൽ കോളേജ്.

മുവാറ്റുപുഴ: അന്നൂർ ഡെന്റൽ കോളേജിൽ കുട്ടികളുടെ ദന്താരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കോൺഷ്യസ് സെഡേഷൻ ഇൻ പീഡിയാട്രിക് ടെന്റിസ്ട്രി” എന്ന നൂതന ചികിത്സാരീതിയെ പരിചയപ്പെടുത്തി ഒരു ശില്പശാല സംഘടിപ്പിച്ചു.കോളേജിലെ പുതിയ കോൺഷ്യസ് സെഡേഷൻയൂണിറ്റിന്റെ ഉൽഘാടനം പ്രശസ്ത ദന്തരോഗ വിദഗ്ധനും, ഇന്ത്യൻ സൊസൈറ്റി ഓഫ് പീഡിയാട്രിക് ആൻഡ് പ്രിവന്റീവ് ഡെന്റിസ്റ്ററിയുടെ മുൻ പ്രസിഡന്റുമായ ഡോ. ശ്രീനിവാസ് നമിനേനി നിർവഹിച്ചു.അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വക്കേറ്റ് ടി.എസ് റഷീദ്, ഡയറക്ടർ ശ്രീ ടി. എസ് ബിന്യാമിൻ, പ്രിൻസിപ്പാൾ ഡോ. ജിജു ജോർജ് ബേബി, പീഡിയാട്രിക് ടെന്റിസ്ട്രി വിഭാഗം മേധാവി ഡോ. തരിയൻ ബി ഇമ്മട്ടി, കേരള പീഡിയാട്രിക് ആൻഡ് പ്രിവന്റീവ് ഡെന്റിസ്റ്സ് അസോസിയേഷൻ സെക്രട്ടറി ഡോ. സുപ്രസിദ്ധ് എസ്, എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളിലും മുതിർന്നവരിലും നൈട്രസ് ഓക്‌സൈഡ് / ഓക്സിജൻ ഇൻഹലേഷൻ സെഡേഷൻ ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ചികിത്സ നടത്താം എന്നതിനെ കുറിച്ച് ഡോ. ശ്രീനിവാസ് ക്ലാസ്സുകൾ നയിച്ചു. കേരളത്തിലെ വിവിധ ഡെന്റൽ കോളേജുകളിലെ നൂറ്റിയമ്പപതോളം ദന്ത ഡോക്ടർമാർ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!