കോൺക്രീറ്റ് റെഡിമിക്സ് പ്ലാന്റ് കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു.

കോതമംഗലം : KLAR KONKRETE എന്ന പേരിൽ പുതിയ റെഡിമിക്സ് പ്ലാന്റ് കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. നിർമ്മാണ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ‘DAVIDSONS’ ആണ് KLAR KONKRETE അവതരിപ്പിച്ചിരിക്കുന്നത്. നഗരങ്ങൾക്ക് മാത്രം സുപരിചിതമായ കോൺക്രീറ്റ് റെഡി മിക്സ് സൗകര്യം ഇനിമുതൽ കോതമംഗലത്തിന്റെ 50 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ലഭ്യമാണ്. തൊടുപുഴ, മൂവാറ്റുപ്പുഴ, കോലഞ്ചേരി, പെരുമ്പാവൂർ, കാലടി, അങ്കമാലി, ആലുവ , കളമശ്ശേരി, കാക്കനാട്, അടിമാലി, തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഉള്ളവർക്ക് KLAR KONKRETE ൻറെ സേവനം പ്രയോജനപ്പെടുത്താം.

ഗുണ നിലവാരം കൂടിയ കോൺക്രീറ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്‌ത്‌ തീർക്കാം എന്നതാണ് കോൺക്രീറ്റ് റെഡി മിക്സിന്റെ പ്രത്യേകത. വീടുകൾ, വ്യപാരസ്ഥാപനങ്ങൾ , സ്‌കൂളുകൾ തുടങ്ങി ചെറുതും വലുതുമായ ഏതൊരു നിർമ്മാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ അളവിലുള്ള റെഡി മിക്സ് കോൺക്രീറ്റ് KLAR KONKRETE – ൽ നിന്ന് ലഭ്യമാണ്

കോൺക്രീറ്റിൻറെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനുള്ള ആധുനിക ലാബുൾപ്പടെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്ലാന്റാണ്‌ KLAR KONKRETE കോതമംഗലത്ത് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്റുകളുടെ സിമന്റ് ഉപയോഗിച്ച്‌ M15 മുതൽ M40 ഗ്രേഡ് വരെയുള്ള വിവിധ ഗുണനിലവാരത്തിലുള്ള കോൺക്രീറ്റ് റെഡിമിക്സ് KLAR KONKRETE – ൽ ലഭ്യമാണ് .

കോൺക്രീറ്റ് ഓർഡർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും KLAR KONKRETE നെ ബന്ധപ്പെടേണ്ട നമ്പർ : 799 448 0200

Leave a Reply

Back to top button
error: Content is protected !!