അയല്‍പക്കംകോതമംഗലം
കോഴിപ്പിള്ളി കവലയിൽ ലോറി ഇടിച്ച് ചാപ്പൽ ഭാഗികമായി തകർന്നു

മുവാറ്റുപുഴ : ലോറി ഇടിച്ച് കോഴിപ്പിള്ളി കവലയിലെ ചാപ്പൽ ഭാഗികമായി തകർന്നു. കോതമംഗലം കോഴിപ്പിള്ളി കവലയിലെ ചാപ്പലാണ് തകർന്നത്. കോതമംഗലം പുത്തൻ പള്ളിയുടെ കീഴിലുള്ളതാണ് ചാപ്പൽ. അടിമാലിയിൽ നിന്ന് മുവാറ്റുപുഴയിലേക്ക് കേടായ ഐഷർ ലോറി ക്രെയിനിൽ കെട്ടിവലിച്ച് കൊണ്ട് പോകവെ ചങ്ങല പൊട്ടി നിയന്ത്രണം വിട്ട ലോറി ചാപ്പലിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ചാപ്പലിന്റെ ചുറ്റുമതിലും മറ്റും പൂർണ്ണമായി തകർന്നു. വളരെ തിരക്കേറിയ ജംഗ്ഷനിൽ രാത്രിയായതുകൊണ്ടും ആൾ സഞ്ചാരവും വാഹന തിരക്കും കുറഞ്ഞ സമയമായതിനാലും വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.