കോളേജിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ജീപ്പിലെത്തിയ സംഘം മര്‍ദ്ദിച്ചു.

മൂവാറ്റുപുഴ: വീട്ടില്‍ നിന്ന് കോളേജിലേയ്ക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ ജീപ്പിലെത്തിയ സംഘം മര്‍ദ്ദിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥി സച്ചിന്‍(19)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് മൂവാറ്റുപുഴ 130 ജംഗ്ഷനിലാണ് സംഭവം. പെരിങ്ങഴയിലെ വീട്ടില്‍ നിന്നും കോളേജിലേയ്ക്ക് പരീക്ഷ എഴുതുന്നതിനായി ബൈക്കില്‍ പോകുകയായിരുന്ന സച്ചിനെ ഉല്ലാപ്പിള്ളിയില്‍ വച്ച് ജീപ്പിനെ മറികടന്നതാണ് പ്രലോഭനത്തിന് കാരണം. മൂവാറ്റുപുഴ 130 ജംഗ്ഷനിലെത്തിയ സച്ചിന്റെ പിന്നില്‍ ജീപ്പുമായി എത്തിയ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സച്ചിനെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സച്ചിന് പരീക്ഷ എഴുതാനും കഴിഞ്ഞില്ല.

ചിത്രം- പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സച്ചിന്

Leave a Reply

Back to top button
error: Content is protected !!