കൊടിമരജാഥ പൈങ്ങോട്ടൂരിൽ നിന്നുമാരംഭിച്ചു.

ഡിസംമ്പർ 6,7,8 തിയ്യതികളിലായി കൂത്താട്ടുകുളത്ത് വച്ച്നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാസമ്മേളന നഗരിയിൽ നാട്ടുന്നതിനുള്ള കൊടിമരവുമായുള്ള കൊടിമരജാഥ പൈങ്ങോട്ടൂരിൽ കോതമംഗലം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. ജാഥാക്യാപ്റ്റൻ കെ കെ ആസാദ്, വൈസ് ക്യാപ്റ്റൻ എം യു അഷറഫ്, മാനേജർ
എ എസ് ബാലകൃഷ്ണൻ, സി പി ഐ എം കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മാഹമ്മദ്, പൈങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി സാബു ടി മാത്യു, റാജി വിജയൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Back to top button
error: Content is protected !!