കൊച്ചിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തീക്കൊളുത്തി കൊന്നു; പൊള്ളലേറ്റ യുവാവും മരിച്ചു

Muvattupuzhanews.in

കൊച്ചി :കൊച്ചി കാക്കനാടിന് സമീപം യുവാവ് പ്ലസ്ടുകാരിയെ തീവച്ച് കൊലപ്പെടുത്തി. തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ യുവാവും മരിച്ചു.കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക (17) ആണ് മരിച്ചത്. പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ച യുവാവും പൊള്ളലേറ്റ് മരിച്ചു.പറവൂര്‍ സ്വദേശി മിഥുനാണ് മരിച്ചത് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

കാക്കനാട് അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപം പദ്മാലയം എന്ന വീട്ടിൽ കഴിയുന്ന ഷാലൻ-മോളി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ദേവിക. മിഥുൻ ദേവികയോട് നിരന്തരം പ്രേമാഭ്യർത്ഥന നടത്തിയിരുന്നു. ഇത് പെൺകുട്ടി നിരസിച്ചതാണ് ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് നിഗമനം.

അർദ്ധരാത്രി പന്ത്രണ്ടേകാലോടെയാണ് സംഭവം ഉണ്ടായത്

ബൈക്കിൽ വന്ന യുവാവ്
വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.പ്രേമാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെന്നാണ് സൂചന.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്.

Leave a Reply

Back to top button
error: Content is protected !!