അയല്‍പക്കംകോലഞ്ചേരി
കൊച്ചിയില്‍ മൂടല്‍ മഞ്ഞും നേരിയ ഗന്ധവും; ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മുവാറ്റുപുഴ:കൊച്ചി നഗരത്തില്‍ അസാധാരണമായ രീതിയിൽ മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. കാഴ്ചയെപ്പോലും ബാധിക്കുന്ന തരത്തില്‍ മഞ്ഞ് മൂടിയതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു. നെടുബാശേരി വിമാനത്താവളത്തിലും മഞ്ഞുണ്ടെങ്കിലും സര്‍വീസുകളെ ബാധിച്ചിട്ടില്ല.
ചിലയിടങ്ങളിൽ നേരിയ ഗന്ധം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. നഗരത്തില്‍ അര്‍ധരാത്രി ഇടിയോടുകൂടിയ മഴയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മഴയ്ക്ക് കുറവുണ്ട്.
കൊച്ചി നഗരത്തില്‍ രാവിലെ കണ്ടത് മൂടല്‍മഞ്ഞാണെന്നും കാലാവസ്ഥാമാറ്റത്തിന്റെ ഫലമെന്നും കുസാറ്റ് കാലാവസ്ഥാവിഭാഗം അസി.പ്രഫസര്‍ ഡോ. എസ്.അഭിലാഷ് അറിയിച്ചു.