കല്ലൂര്‍ക്കാട്നാട്ടിന്‍പുറം ലൈവ്
കേര ഗ്രാമം പദ്ധതി ക്ലസ്റ്റര്‍ രൂപീകരണ യോഗം വ്യാഴാഴ്ച്ച
മൂവാറ്റുപുഴ: സംസ്ഥാന കാര്‍ഷീക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2019-20 സാമ്പത്തീക വര്‍ഷത്തില്‍ കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതിപദ്ധതിയുടെ ആലോചന യോഗവും, ക്ലസ്റ്റര്‍ രൂപീകരണവും വ്യാഴാഴ്ച രാവിലെ 10.30ന് കൃഷി ഭവന്‍ ഹാളില്‍ നടക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ മുഴുവന്‍ കേര കര്‍ഷകര്‍ യോഗത്തില്‍ പങ്കെടുക്കുണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.