നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
കേരള മഹിള സംഘം സംസ്ഥാന സമ്മേളനം; പതാക ദിനം ആചരിച്ചു.

മൂവാറ്റുപുഴ: കേരള മഹിള സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. നെഹ്രുപാര്‍ക്കില്‍ നടന്ന യോഗം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കേരള മഹിള സംഘം ജില്ലാ കമ്മിറ്റി അംഗം പി.ജി.ശാന്ത പതാക ഉയര്‍ത്തി. മണ്ഡലം പ്രസിഡന്റ് എന്‍.കെ.പുഷ്പ, സെക്രട്ടറി അനിത റെജി, കമ്മിറ്റിഅംഗങ്ങളായ മിനി ജോസ്, ഷൈനി ഉദയന്‍, ഉഷ സുഗതന്‍ എന്നിവര്‍ സംമ്പന്ധിച്ചു.