രാഷ്ട്രീയം
കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിലപാടിനെതിരെ മൂവാറ്റുപുഴയില്‍ എല്‍.ഡി.എഫ് പ്രതിഷേധം

മൂവാറ്റുപുഴ: എല്‍.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിലപാടിനെതിരായി മൂവാറ്റുപുഴയില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടന്നു. കച്ചേരിത്താഴത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു. എം.ആര്‍.പ്രഭാകരന്‍, ടി.എം.ഹാരിസ്, കെ.എന്‍.ജയപ്രകാശ്, ടി.എന്‍.മോഹനന്‍, യു.ആര്‍.ബാബു, കെ.എ.നവാസ്, വിന്‍സന്റ് ഇല്ലിയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.