കെ. ടെറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ 24ന്

——————————————————————————————–
മൂവാറ്റുപുഴ: 2019 ജൂണില്‍ നടന്ന കെ. ടെറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ ഈമാസം 24ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കോതമംഗലം വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴില്‍ പരീക്ഷ എഴുതിയ ഇടുക്കി ജില്ലയി ല്‍ നിന്നുമുള്ള യോഗ്യത നേടിയവര്‍ ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, അഡ്മിറ്റ് കാര്‍ഡും, റിസല്‍ട്ടിന്റെ പ്രിന്റൗട്ടും, മാര്‍ക്ക് ഇളവ് ലഭിച്ചവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും അടക്കം ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.