നാട്ടിന്‍പുറം ലൈവ്വാളകം
കുന്നയ്ക്കാൽ ഭാവന ആർട്സ് ആൻഡ് സ്പോർസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേത്ര രക്ത പരിശോധന ക്യാമ്പ് നടത്തി.

മൂവാറ്റുപുഴ:അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടേയും ആസ്കോ ഡയഗനോസ്റ്റിക് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ജിജോ പാപ്പാലിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.എ.രാജു, സുജാത സതീശൻ, വാർഡ് മെമ്പർ ആർ.രാമൻ, റോബിസൺ കെ, പ്രസാദ് വർഗീസ്, സജി പാപ്പാലിൽ, എം.എൻ.രാജീവ്,അനുമോൻ ജോർജ് ,ഷിജോ എൽദോ എന്നിവർ പ്രസംഗിച്ചു. ബിനു.എം.യു സ്വാഗതവും, എൽദോസ് ജോസഫ് നന്ദിയും പറഞ്ഞു.


