നാട്ടിന്‍പുറം ലൈവ്പോത്താനിക്കാട്
കുടമുണ്ട പാലത്തിൽ നിന്നും പുഴയിലേക്ക് അറവ് മാലിന്യം തള്ളിയവരെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

പോത്താനിക്കാട് : ഇഞ്ചൂർ സ്വദേശിയും അടിവാട് ഇറച്ചി വ്യപാരം നടത്തുന്നതുമായ യൂനസ് ജോലിക്കാരനായ ഷെമീർ, എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.കഴിഞ്ഞയാഴ്ച്ചയും സമാന രീതിയിൽ മാലിന്യം നിക്ഷേപിച്ചിരുന്നു. രാത്രിയിൽ ഇത് വഴി വന്ന ചെറുപ്പക്കാരാണ് പാലത്തിൽ നിന്നും മാലിന്യം നിക്ഷേപിക്കുന്നത് കണ്ടത്.വിവരം അറിയിച്ചതിനെ തുടന്ന് നാട്ടുകാരും ജനപ്രധിനിധികളും ചേർന്ന് വാഹനം തടഞ്ഞ് വച്ച് പോലീസിൽ അറിയിച്ചു. പോത്താനിക്കാട് പോലീസ് വാഹനവും പ്രതികളെയും കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഇറച്ചി വ്യപാരത്തിന്റെ ലൈസൻസ് റദ്ധാക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.


